mumbai-fire

TOPICS COVERED

മുംബൈയിലെ ചെമ്പൂരിൽ കെട്ടിട സമുച്ചയത്തിന് തീപിടിച്ച് ഒരു കുടുംബത്തിലെ ഏഴ് പേർ വെന്തുമരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അപകടം. സ്വിച്ച് ബോർഡിലെ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. 

 

ചെമ്പൂർ ഈസ്റ്റിലെ സിദ്ധാര്‍ഥ് കോളനിയിൽ പുലർച്ച അഞ്ച് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. താഴെ കടമുറിയും മുകളില്‍ വീടുമുള്ള ഇരുനില കെട്ടിടത്തിനാണ് തീപിടിച്ചത്. കടമുറിയിലെ സ്വിച്ച് ബോർഡിൽ നിന്ന് ഉയർന്ന തീ മുകൾനിലയിലേക്ക് പടർന്നു. തീയും പുകയും ഉയർന്നതോടെ മുകളിൽ താമസിച്ചിരുന്ന കുടുംബത്തിന് പുറത്തിറങ്ങാനായില്ല. അയൽ വീട്ടുകാരാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരെയും രക്ഷപ്പെടുത്താനായില്ല. 

ഗീതാദേവി ധരംഗുപ്ത ഉൾപ്പെടെ ഈ കുടുംബത്തിലെ ഏഴ് പേരാണ് വെന്തുമരിച്ചത്. ഇതിൽ മൂന്ന് പേർ കുട്ടികളാണ്. അയല്‍ വീടുകളിലെ ഒൻപത് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ ആരുടെയും നില ഗുരുതരമല്ല. ഏറെ പഴക്കം ചെന്ന ഈ കെട്ടിടത്തിൽ അഗ്നിരക്ഷാ ഉപകരണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

ENGLISH SUMMARY:

Seven members of a family were killed in a complex fire in Mumbai's Chembur