ഹരിയാനയിലെ ജനങ്ങള്‍ താമരപ്പൂക്കാലം നല്‍കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗീതയുടെ ഭൂമിയില്‍ സത്യം വിജയിച്ചു, വികസനം വിജയിച്ചു. എല്ലാ ജാതി വിഭാഗങ്ങളും ബിജെപിക്ക് വോട്ടുചെയ്തുവെന്നും മോദി ബിജെപി ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ പ്രവര്‍ത്തകരോട് പറഞ്ഞു. ജമ്മു കശ്മീരില്‍ ആദ്യമായി ശാന്തമായി തിരഞ്ഞെടുപ്പ് നടന്നു. ഭരണമാറ്റമെന്ന ചരിത്രം ഹരിയാന തിരുത്തിയെന്ന് നരേന്ദ്ര മോദി പറഞ്ഞു.
അധികാരം ജന്മാവകാശമെന്ന് കോണ്‍ഗ്രസ് കരുതി. അധികാരമില്ലെങ്കില്‍ കരയിലെ മീനിന്‍റെ അവസ്ഥയാണ് കോണ്‍ഗ്രസിനെന്നും അദ്ദേഹം പരിഹസിച്ചു. ഹരിയാനയിലെ കര്‍ഷകര്‍ കോണ്‍ഗ്രസിനെ പാഠംപഠിപ്പിച്ചെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന്‍റെ നിക്ഷ്പക്ഷതയെ ചോദ്യം ചെയ്യുന്നു. ഇന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു.