TOPICS COVERED

ഹാട്രിക് വിജയത്തിന് പിന്നാലെ ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ വേഗത്തിലാക്കി ബി.ജെ.പി. മുഖ്യമന്ത്രി നായിബ് സിങ് സെയ്നി ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ദേശീയ നേതാക്കളെയും കാണും. ജമ്മു കശ്മീരില്‍ ഒമര്‍ അബ്ദുല്ലയുടെ നേതൃത്വത്തില്‍ ഇന്ത്യ സഖ്യ സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കും

രാവിലെ ഡല്‍ഹിയിലെത്തിയ ഹരിയാന മുഖ്യമന്ത്രി നായിബ് സിങ് സെയ്നി പ്രധാനമന്ത്രിയെ കണ്ട് തിരഞ്ഞെടുപ്പ് വിജയത്തില്‍ നന്ദി അറിയിച്ചു. വിജയത്തിന്‍റെ ക്രെഡിറ്റ് മോദിക്കാണ്.  മുഖ്യമന്ത്രിയെ പാര്‍ലമെന്‍ററി ബോര്‍ഡും എം.എല്‍.എമാരും ചേര്‍ന്ന് തിരഞ്ഞെടുക്കുമെന്നും സൈനി പറഞ്ഞു. ദേശീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ മന്ത്രിസഭാംഗങ്ങളുടെ കാര്യത്തിലും സത്യപ്രതിജ്ഞ തീയതി സംബന്ധിച്ചും ചര്‍ച്ചനടക്കും. 

ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല മുഖ്യമന്ത്രിയാകും. പാര്‍ട്ടി അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ല തന്‍റെ പേര് നിര്‍ദേശിച്ചതില്‍ നന്ദിയുണ്ടെന്നും എം.എല്‍.എമാരും ഘടകകകക്ഷികളും ചേര്‍ന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നും ഒമര്‍ അബ്ദുല്ല പറഞ്ഞു. ജമ്മു കശ്മീരിന് സംസ്ഥാനപദവി പുനഃസ്ഥാപിക്കുന്നതിനായി പുതിയ സര്‍ക്കാര്‍ പ്രമേയം പാസാക്കണമെന്നും ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കണമെന്നും ഒമര്‍ അബ്ദുല്ല ആവശ്യപ്പെട്ടു.

BJP has speeded up the government formation In Haryana: