തീവ്ര നിലപാടുകാരും സാംസ്കാരിക മാര്‍ക്സിസ്റ്റുകളും രാജ്യത്തിന്‍റെ സംസ്കാരം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന RSS മേധാവി മോഹന്‍ ഭാഗവത്. ഇന്ത്യയ്ക്കെതിരെ വിദേശ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഭാഗവത് ആരോപിച്ചു. വിജയദശമിയുടെ ഭാഗമായി നാഗ്പൂരിലെ സംഘടനാ ആസ്ഥാനത്ത് ആയുധപൂജയും പഥസഞ്ചലനവും ഉദദ്ഘാടനം ചെയ്യുകയായിരുന്നു ഭാഗവത്. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്ന് മുതിര്‍ന്ന നേതാവ് സുരേഷ് ഭയ്യാജി ജോഷിയും പറഞ്ഞു.
തീവ്രനിലപാടുകാരും സാംസ്കാരിക മാര്‍ക്സിസ്റ്റുകളും രാജ്യത്തിന്‍റെ സംസ്കാരവും പാരമ്പര്യവും തകര്‍ക്കുകയാണെന്ന് മോഹന്‍ ഭാഗവത്. പവിത്രമായി കരുതുന്ന മൂല്യങ്ങള്‍ ഇല്ലാതാക്കുകയാണ് ഇവരുടെ ലക്ഷ്യം. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മാധ്യമങ്ങളെയും സ്വാധീനിച്ച് സമൂഹത്തിന്‍റെ ചിന്താഗതിയില്‍ മാറ്റംവരുത്തുകയാണ് ഇതിന്‍റെ ആദ്യപടിയെന്നും ആര്‍.എസ്.എസ്. മേധാവി.
ഇന്ത്യയുടെ വികസനത്തില്‍ അസ്വസ്ഥരായ ചില വിദേശ ശക്തികള്‍ ഗൂഢാലോചന നടത്തുകയാണ്. ബംഗ്ലദേശില്‍ ഇന്ത്യക്കെതിരായ വികാരം സൃഷ്ടിച്ചത് ഇതിന്‍റെ ഭാഗമായിരുന്നു. ബംഗ്ലദേശിലെ ഹിന്ദുക്കളെ ഇന്ത്യ സര്‍ക്കാര്‍ സഹായിക്കണമെന്നും മോഹന്‍ ഭാഗവത്. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിനെതിരെ RSS നേതാവ് സുരേഷ് ഭയ്യാജി ജോഷിയും രംഗത്തെത്തി. എല്ലാ ഭാഷയും ദേശീയ ഭാഷയാണെന്നും ഒരു ഭാഷ മാത്രം മഹത്തരമെന്ന് പറയുന്നത് ശരിയല്ലെന്നും ജയ്പൂരിലെ വിജയദശമി ആഘോഷത്തില്‍ ഭയ്യാജി ജോഷി പറഞ്ഞു.