താന്‍ ഇപ്പോഴും ബിജെപി പ്രവര്‍ത്തകന്‍ തന്നെയെന്ന് സന്ദീപ് വാരിയര്‍. നേതാക്കളുമായി നടത്തിയത് വ്യക്തിപരമായ കൂടിക്കാഴ്ചയെന്നും താന്‍ വ്യക്തി ആരാധനയില്‍ വിശ്വസിക്കുന്നില്ലെന്നും സന്ദീപ്. പാലക്കാട് ഇന്ന് പ്രചാരണത്തിനെത്തില്ലെന്നും സന്ദീപ് വാരിയര്‍ വ്യക്തമാക്കി. പ്രശ്നങ്ങൾ എല്ലാം ആർ.എസ്.എസ് നേതൃത്വത്തെ അറിയിച്ചു. മറുപടിക്ക് കാക്കുകയാണെന്നും സന്ദീപ് വാരിയർ പറഞ്ഞു.
ബി.ജെ.പി നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനില്ലെന്ന നിലപാടുമായി സന്ദീപ് വാരിയര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. തന്റെ പരാതി പരിഹരിക്കാന്‍ കെ.സുരേന്ദ്രന്‍ തയ്യാറായില്ലെന്നും ബി.ജെ.പിക്കാരനായി തുടരുമെന്നും പാര്‍ട്ടി നടപടി ഭയക്കുന്നില്ലെന്നും സന്ദീപ് വാരിയര്‍ പറഞ്ഞു.
സിപിഎമ്മിലെ സുഹൃത്തുക്കളായ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ സംസാരിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടി വിടില്ലെന്നും അദ്ദേഹം പറഞ്ഞു. സന്ദീപിന്റെ നിലപാട് പാര്‍ട്ടിയെ ബാധിക്കില്ലെന്നും കേരളത്തിലെ ബി.ജെ.പിയില്‍ നിന്നും ഒരാള്‍ പോയാല്‍ ഒന്നും സംഭവിക്കാനില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു.