smogtower-delhi

TOPICS COVERED

ഡൽഹിയിൽ  ശുദ്ധ വായുവിന്റെ അളവു കുറയുമ്പോൾ നോക്കുകുത്തിയായി കോടികൾ ചിലവിട്ട് നിർമ്മിച്ച സ്മോഗ് ടവറുകൾ. ഉയരുന്ന അന്തരീക്ഷ മലിനീകരണ തോത് കുറയ്ക്കാൻ സ്മോഗ് ടവറുകൾ പര്യാപ്തമല്ലെന്നാണ്   വിമർശനങ്ങൾക്ക് ഡൽഹി സർക്കാരിൻറെ മറുപടി.

ഡൽഹി ശൈത്യത്തിലേക്ക് കാലെടുത്ത് വക്കും മുമ്പെ അന്തരീക്ഷ മലിനീകരണ തോത് വെച്ചടി മേപ്പോട്ടാണ്. ദീപാവലി കൂടി കഴിയുന്നതോടെ ശുദ്ധവായുവിന്റെ കാര്യത്തിൽ തീരുമാനമാകും. പരിഹാരത്തിനായി ഡൽഹി സർക്കാർ  ഒരു മാസം മുമ്പേ നെട്ടോട്ടം ആരംഭിച്ചിട്ടുണ്ട്. 

അതായത് ആകെ ചിലവ് 100 കോടി മുകളിൽ. കഴിഞ്ഞ വർഷങ്ങളിൽ എല്ലാം മലിനീകരണം രൂക്ഷമാവുമ്പോൾ ഡൽഹി സർക്കാർ ഗവർണർ പോരിൽ പ്രധാന കഥാപാത്രമായിരുന്നു സ്മോഗ് ടവർ. നിലവിൽ ആ റോളം ഇല്ല. ഇതുകൊണ്ട് ഒരു ഉപയോഗവും ഇല്ലെന്നാണ് സർക്കാർ വിലയിരുത്തൽ. അത് കോടതിയെയും അറിയിച്ചു.  പിന്നെ എന്തിനാണ് ഇത്രയും കൂടുതൽ ചിലവിട്ടതെന്നല്ലേ? പരീക്ഷണാടിസ്ഥാനത്തിലാണ് ഇവർ നിർമ്മിച്ചത് എന്നാണ് അതിന് സർക്കാർ നൽകുന്ന മറുപടി. 

 
Pollution levels rise in Delhi, Smog towers in State of disuse:

Pollution levels rise in Delhi, Smog towers in State of disuse