മെട്രോ സ്റ്റേഷനില്‍ ട്രെയിനിന് മുന്‍പില്‍ ചാടി വയോധികന്‍ ജീവനൊടുക്കി. ഡല്‍ഹിയിലെ ടാഗോര്‍ ഗാര്‍ഡന്‍ മെട്രോ സ്റ്റേഷനിലാണ് സംഭവം. 60കാരനാണ് ജീവനൊടുക്കിയത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.
ഡല്‍ഹിയിലെ സുഭാഷ് നഗര്‍ സ്വദേശിയാണ് മരിച്ചത്. ഇയാള്‍ കഴിഞ്ഞ ഏതാനും മാസമായി ഇദ്ദേഹത്തെ വിഷാദരോഗം അലട്ടിയിരുന്നതായി പൊലീസ് പറയുന്നു. ടാഗോര്‍ ഗാര്‍ഡന്‍ മെട്രോ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോംമില്‍ നിന്നാണ് ഇയാള്‍ ട്രെയിനിന് മുന്‍പിലേക്ക് ചാടിയത്.
പ്ലാറ്റ്ഫോമില്‍ നിന്ന് ട്രെയിനിന് മുന്‍പിലേക്ക് ഇയാള്‍ ചാടുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ ലഭ്യമായെന്ന് അധികൃതര്‍ പറയുന്നു. ഇയാളുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചതായും സംഭവത്തില്‍ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.