ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തൂങ്ങി നിന്ന് റീല്‍സെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥിക്ക് ഗുരുതര പരുക്ക്. ചെന്നൈയിലെ ഇലക്ട്രിക് ട്രെയിനില്‍ സഞ്ചരിച്ച മാധവാരം സ്വദേശി അഭിലാഷിനാണ് പരുക്കേറ്റത്. വാതിലിന് പുറത്തേക്ക് പടിയിലേക്ക് ഇറങ്ങി നിന്നായിരുന്നു വിദ്യാര്‍ഥിയുടെ അഭ്യാസ പ്രകടനം. തൂങ്ങിയാടുന്നതിനിടെ തല ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തുകയും അഭിലാഷിനെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.