പ്രതീകാത്മക ചിത്രം

TOPICS COVERED

ട്രെയിനിലുണ്ടായ മോഷണത്തിന് യാത്രക്കാരന് റെയില്‍വെ 4.70 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ച് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ട്രെയിനിലെ മോഷണത്തിന് ഉത്തരവാദിത്വം റെയില്‍വെയ്ക്കാണെന്ന് വിധിച്ച കമ്മീഷന്‍ റിസര്‍വ്ഡ് കോച്ചിലേക്ക് അനധികൃതമായി ആളുകളെത്തുന്നത് തടയാന്‍ ടിടിഇയ്ക്ക് സാധിച്ചില്ലെന്നും നിരീക്ഷിച്ചു.  

ഭോപ്പാൽ ജംഗ്ഷനില്‍ നിന്നും ഛത്തീസ്ഗഢിലെ ദുർഗിലേക്ക് സര്‍വീസ് നടത്തുന്ന അമർകണ്ടക് എക്സ്പ്രസിലായിരുന്നു മോഷണം, 2017 മേയ് ഒന്‍പതിനാണ് പരാതിക്കാരനായ ദിലീപ് കുമാര്‍ ചതുര്‍വേദി അമർകണ്ടക് എക്സ്പ്രസിന്‍റെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തത്. മധ്യപ്രദേശിലെ കത്നിയില്‍ നിന്നും ദുര്‍ഗിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു മോഷണം.  പുലര്‍ച്ചെ 2.30 ഓടെയാണ് മോഷണം നടന്ന വിവരം പൊലീസിനെ അറിയിക്കുന്നത്. 

പണവും മറ്റുള്ളതുമായി 9.30 ലക്ഷം രൂപ വസ്തുവകകളാണ് മോഷണം പോയത്. ഇതിന് പിന്നാലെ റെയില്‍വെ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ദിലീപ് കുമാര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയില്‍ പരാതിയും നല്‍കി. ഇതില്‍ അനുകൂലമായിരുന്നു വിധി. എന്നാല്‍ ഛത്തീസ്ഗഡ് സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ ഉത്തരവ് റദ്ദാക്കി. ഇതിന് പിന്നാലെയാണ് ദേശിയ ഉപഭോക്തൃ കമ്മീഷനിലേക്ക് പരാതി എത്തിയത്. 

റെയിൽവേ നിയമത്തിലെ സെക്ഷൻ 100 പ്രകാരം മോഷണത്തിന് ബാധ്യസ്ഥരല്ലെന്ന നിലപാടായിരുന്നു റെയിൽവേയുടേത്. ഈ വാദം കമ്മീഷൻ തള്ളി. റിസർവ് ചെയ്ത കോച്ചുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ റെയില്‍വെ ബാധ്യസ്ഥരാണെന്ന് കോടതി നിരീക്ഷിച്ചു.  ജസ്റ്റിസുമായ സുദീപ് അലുവാലിയയും രോഹിത് കുമാർ സിങും അടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്. പരാതിക്കാരന് മനാസിക വിഷമം ഉണ്ടാക്കിയത് റെയില്‍വെ 20,000 രൂപ അധിക നഷ്ടപരിഹാരം നല്‍കാനും വിധിച്ചു.  

ENGLISH SUMMARY:

Court orderd railway liable for theft in train.