TOPICS COVERED

കടലാസില്‍ കുടുങ്ങി കിടക്കുന്ന അങ്കമാലി– എരുമേലി ശബരി റെയില്‍ പദ്ധതിയുടെ ചില സ്മാരകങ്ങളുണ്ട്, എറണാകുളം കാലടിയില്‍. ആദ്യഘട്ടത്തില്‍ 264 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച സ്റ്റേഷനും,  റെയില്‍പ്പാളവും, പാലവും. വര്‍ഷങ്ങള്‍ക്കിപ്പുറം ഈ നിര്‍മാണങ്ങളുടെ അവസ്ഥ നോക്കാം. 

കാലടിയിലൊരു റെയില്‍വേസ്റ്റേഷനുണ്ട്. ട്രെയിനില്‍ കയറാമെന്നു കരുതി വന്നാല്‍ അബദ്ധമായിപ്പോകും. പക്ഷേ, മഴ നനയാതെ കയറി നില്‍ക്കാം, വളര്‍ത്തു മൃഗങ്ങളെ െകട്ടാം, തുണിയോ വൈക്കോലോ പുല്ലോ ഉണക്കാനിടാം. വല്ല്യ ലുക്കൊന്നും ഇപ്പോള്‍ ഇല്ലെങ്കിലും കേന്ദ്രം കേരളത്തിനു തന്ന വലിയൊരു പദ്ധതിയുടെ സ്മാരകമാണിത്. അങ്കമാലി– എരുമേലി റെയില്‍ പദ്ധതിയിലെ 14 റെയില്‍വേ സ്റ്റേഷനുകളിലുള്‍പ്പെട്ട കാലടി സ്റ്റേഷന്‍. 

ട്രെയിന്‍ വഴി തെറ്റിപ്പോലും ഈ സ്റ്റേഷനിലേക്ക് വരാന്‍ ഒരു സാധ്യതയുമില്ല. കാരണം, അന്ന് നിര്‍മിച്ച പാളം ഇന്ന് കാണണമെങ്കില്‍ കാടുവെട്ടി തെളിയ്ക്കണം. പദ്ധതിയില്‍ പറഞ്ഞ 111 കിലോമീററര്‍ നീളമുള്ള പാതയില്‍ ആകെ നിര്‍മ്മിച്ചത് 7 കിലോമീറ്റര്‍ മാത്രം. മോശം പറയരുതല്ലോ, പെരിയാറിന് കുറുകേ ഒരു ഉശിരന്‍ പാലവും നിര്‍മ്മിച്ചിട്ടുണ്ട്, റെയില്‍വേ. പ്രഭാത നടത്തങ്ങള്‍ക്കും വ്യായാമത്തിനും ഇതിലും നല്ലൊരു ട്രാക്ക് കാലടിയിലില്ല. 

There are some memorials of the Angamaly-Erumeli Sabari Rail project stuck on paper, at the foot of Ernakulam: