TOPICS COVERED

ന‍ടന്‍ സല്‍മാന്‍ ഖാനെതിരെ വീണ്ടും വധഭീഷണി മുഴക്കി ലോറന്‍സ് ബിഷ്ണോയ് സംഘം. അഞ്ച് കോടി നല്‍കിയില്ലെങ്കില്‍ ബാബാ സിദ്ധിഖിയുടെ അവസ്ഥ വരുമെന്നാണ് ഭീഷണി. മുംബൈ ട്രാഫിക്ക് പൊലീസിന് ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് അന്വേഷണം ശക്തമാക്കി.

ലോറന്‍സ് ബിഷ്ണോയ് സംഘവുമായുള്ള ശത്രുത തീര്‍ക്കാന്‍ അഞ്ച് കോടി രൂപ നല്‍കണം. ഇല്ലെങ്കില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ബാബാ സിദ്ധിഖിയുടെ അവസ്ഥ സല്‍മാന്‍ ഖാനും വരുമെന്നാണ് ഭീഷണി. ഇതിനെ നിസാരമായി കാണരുതെന്നും മുംബൈ ട്രാഫിക് പൊലീസിന് ലഭിച്ച വാട്സാപ്പ് സന്ദേശത്തില്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത വര്‍ളി പൊലീസ് ഭീഷണിയുടെ ഉറവിടം കണ്ടാത്താന്‍ അന്വേഷണം തുടങ്ങി. സല്‍മാന്‍ ഖാന് നേരെ വരുന്ന ബിഷ്ണോയ് സംഘത്തിന്‍റെ ഭീഷണി ഗൗരവമായാണ് പൊലീസ് കാണുന്നത്. നടന്‍റെ ബാന്ദ്രയിലെ വീടിനും ഓഫിസിനും സുരക്ഷ ശക്തമാക്കി. നടന്‍ പങ്കെടുക്കുന്ന മുംബൈയിലെ ബിഗ് ബോസ് ഷോയുടെ ചിത്രീകരണം കനത്ത സുരക്ഷാവലയത്തിലാണ്. ബാബാ സിദ്ധിഖിയുടെ വധത്തിന് പിന്നാലെ സല്‍മാന്‍റെ സുരക്ഷ വൈ പ്ലസ് കാറ്റഗറിയിലേക്ക് ഉയര്‍ത്തിയിരുന്നു. പന്‍‌വേലിലെ ഫാം ഹൗസില്‍വച്ച് സല്‍മാനെ വധിക്കാന്‍ പദ്ധതിയിട്ട ബിഷ്ണോയ് സംഘാംഗം കഴിഞ്ഞദിവസം ഹരിയാനയിലെ പാനിപ്പത്തില്‍ നിന്ന് പിടിയിലായിരുന്നു. 

Salman khan gwts death threat again 5 crore sought to end enmity with Lawrance Bishnoi: