മലപ്പുറം പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്കുനേരെ കത്തിവീശി യുവാവ്. യുവാവ് ആശുപത്രിയിലെത്തിയത് ലഹരി ഗുളികകള്‍ എഴുതിത്തരണമെന്ന് ആവശ്യപ്പെട്ട്. കത്തിവീശുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.
ഗുളികകള്‍ എഴുതി നല്‍കിയില്ലെങ്കില്‍ മര്‍ദിക്കുമെന്നടക്കമുള്ള ഭീഷണികള്‍ യുവാവ് ഡോക്ടര്‍ക്ക് നേരെ നടത്തി. തുടര്‍ന്നാണ് കത്തിയെടുത്ത് ഭീഷണിപ്പെടുത്തിയത്. ജൂനിയര്‍ ഡോക്ടറെയാണ് ഭീഷണിയുണ്ടായത്. സുരക്ഷാ ജീവനക്കാര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.