blast

TOPICS COVERED

CRPF സ്കൂളുകളിലേക്ക് വീണ്ടും ബോബ് ഭീഷണി സന്ദേശം. ഡൽഹിയിലെയും, ഹൈദരബാദിലെയും സ്കൂളുകൾക്കാണ് ഭീഷണി ഇ - മെയിൽ ലഭിച്ചത്. അതേസമയം  ഡൽഹി  പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്‌കൂളിന് സമീപം സ്ഫോടനം നടത്തിയ നാലു പേരെ അന്വേഷണസംഘം സി സിടിവി ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞതായാണ് വിവരം.

 

ഡൽഹി  പ്രശാന്ത് വിഹാറിലെ സ്‌കൂളിന് പുറത്ത് സ്‌ഫോടനം ഉണ്ടായ സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് CRPF സ്കൂളുകൾ. കനത്ത സുരക്ഷാവലയത്തിൽ പ്രശാന്ത് വിഹാർ സ്‌കൂൾ തുറന്നതിന്ന് തൊട്ട് പിന്നാലെയാണ് ഹൈദരബാദിലെയും ഡൽഹിയിലെയും   CRPF സ്കൂളുകളിലേക്ക് ഭീഷണി ഇ - മെയിൽ ലഭിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ ഇമെയിലിന്റെ ഉറവിടം പരിശോധിച്ചു വരികയാണ്.  സ്ക്കൂളുകൾക്ക് സുരക്ഷ കർശനമാക്കി.  പ്രശാന്ത് വിഹാറിൽ സ്ഫോടനം നടത്തിയ 4 പേർക്കായി തിരച്ചിൽ ഊർജിതമാക്കി. ഇതുവരെ ശേഖരിച്ച വിവിധ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞതായാണ് വിവരം. സംഭവസ്ഥലത്തുനിന്ന് ലഭിച്ച സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ,  വെളുത്ത പൊടി എന്നിവ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഖലിസ്ഥാൻ ബന്ധവും പരിശോധിച്ചുവരികയാണ്. NIA കേസ് ഏറ്റെടുത്തേക്കും. സി.ആർ.പി.എഫ് അംഗവും പിന്നീട് റോ ഉദ്യോഗസ്ഥനും ആയിരുന്ന  വികാസ്‌ യാദവിൻ്റെ പേരും കേസുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്.  സിഖ്‌ ഫോർ ജസ്റ്റിസ്‌ തലവൻ പന്നുവിനെ വധിക്കാൻ ശ്രമിച്ച കേസിൽ അമേരിക്ക വാറന്റ്‌ പുറപ്പെടുവിച്ച വികാസ്‌ യാദവിനെ  തട്ടിക്കൊണ്ടുപോകൽ കേസിൽ/ ഡൽഹി പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

ENGLISH SUMMARY:

A blast occurred near a CRPF school in Delhi, prompting immediate concern. Police have launched an investigation to determine the cause and ensure public safety.