ഇന്ത്യയുടെ ചൈനയും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ പരസ്പര വിശ്വാസം ആവശ്യമെന്ന് കരസേന മേധാവി. അതിന് സമയമെടുക്കുമെന്നും ജനറല്‍ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. നിലവിലെ പുരോഗതിയില്‍ സന്തോഷമുണ്ടെന്ന് നാവികസേന ഉപമേധാവി വൈസ് അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥന്‍. തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ചൈനയും പ്രതികരിച്ചു.
കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ പട്രോളിങ് നടത്താന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായതിന് പിന്നാലെയാണ് പരസ്പര വിശ്വാസം വളര്‍ത്തേണ്ടതിന്‍റെ ആവശ്യകത കരസേന മേധാവി ഊന്നിപ്പറഞ്ഞത്. 2020 ലെ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്താന്‍ സമയമെടുക്കും. നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ജനറല്‍ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.
സമവായത്തിലെത്തുകയെന്നത് എളുപ്പമല്ലെന്നും നിലവിലെ പുരോഗതിയില്‍ സന്തോഷമുണ്ടെന്നും നാവികസേന ഉപമേധാവി വൈസ് അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥന്‍. പ്രശ്നപരിഹാരത്തിനായി കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞു.