ഡാന ചുഴലിക്കാറ്റ് ഒഡീഷ തീരംതൊട്ടു. കേന്ദ്രപറ ജില്ലയിലെ ബിതർകണികയ്ക്കും ഭദ്രകിലെ ധമ്രായ്ക്കും ഇടയിലാണ് കാറ്റ് തീരംതൊട്ടത്. കേന്ദ്രപ്പാറ, ഭദ്രാക്ക്, ബാലാസോര്‍ തീരദേശ ജില്ലകളിൽ 100 മുതൽ 110 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുകയും കനത്ത മഴപെയ്യുകയുമാണ്. പലയിടത്തും മരങ്ങള്‍ കടപുഴകി. ഗുരുതരമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ബംഗാള്‍ തീരത്തും ശക്തമായ കാറ്റുവീശുന്നുണ്ട്. കഴിഞ്ഞ ആറ് മണിക്കൂറായി 15 കിലോമീറ്റർ വേഗതയിൽ, വടക്ക് പടിഞ്ഞാറ് ഭാഗത്തേക്കാണ് കാറ്റ് നീങ്ങിയത്. അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് ഏകദേശം 5.84 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു.