കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ സമ്മർദ്ദത്തിലാക്കി പാർട്ടി കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിനെ ബെലെകേരി ഇരുമ്പ് അയിര് കടത്ത് കേസിൽ കോടതി 7 തടവിനു വിധിച്ചു. ഇതോടെ സതീഷിന് എം.എൽ.എ സ്ഥാനം നഷ്ടമാകും.
Read Also: ഇരുമ്പ് അയിര് കടത്ത് കേസ് ;കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിൽ അറസ്റ്റില്‍
കാർവാർ ബെലകേരി തുറമുഖത്ത് വനം വകുപ്പ് പിടിച്ചെടുത്തു സൂക്ഷിച്ചിരുന്ന 8.5 ലക്ഷം ടൺ ഇരുമ്പ് അയിര് ഗൂഡാലോചന നടത്തി ചൈനയിലേക്ക് കയറ്റി അയച്ചുവെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസുകളിൽ 45 കോടി രൂപ പിഴയും വിധിച്ചിട്ടുണ്ട്.
സതീഷ് കൃഷ്ണ സെയിലിന്റെ മല്ലിക്കാർജുൻ ഷിപ്പിങ് കോർപ്പറേഷൻ അടക്കം 4 കമ്പനികൾ വഴിയാണ് ഇരുമ്പ് അയിര് കടത്തിയതന്ന് നേരെത്തെ സിബിഐ കണ്ടെത്തിയിരുന്നു. ഷിരൂരില്‍ അർജുന്‍റെ തിരച്ചിലിന് നേതൃത്വം നൽകിയത് വഴിയാണ് മലയാളികൾക്ക് സെയിൽ സുപരിചിതനായത്.