TOPICS COVERED

ഒരു ചാക്ക് പടക്കം സ്കൂട്ടറില്‍ കൊണ്ടുപോകവെ അപകടം. ദീപാവലി ദിനത്തില്‍ ആന്ധ്രാപ്രദേശിലെ ഏലൂര്‍ ജില്ലയിലാണ് സംഭവം.   സ്കൂട്ടര്‍ റോഡിലെ കുഴിയില്‍ വീണയുടന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ‘സവാളബോംബ്’ എന്നറിയപ്പെടുന്ന പടക്കമാണ് വന്‍ സ്ഫോടനത്തിന് ഇടയാക്കിയത്.  സ്‌കൂട്ടർ ഓടിച്ചിരുന്നയാൾക്കും മറ്റ് അഞ്ച് പേർക്കും സ്‌ഫോടനത്തിൽ പരിക്കേറ്റു. 

സ്‌കൂട്ടർ  ഓടിച്ചിരുന്ന സുധാകർ ആണ് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്. തബേലു സായ്, സുവര ശശി, കെ ശ്രീനിവാസ റാവു, എസ് കെ ഖാദർ, സുരേഷ്, സതീഷ് എന്നിവർക്കാണ് പരിക്കേറ്റത്.

അപകടത്തിനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിക്കേറ്റവരെ ഏലൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഉള്ളി പോലെ വൃത്താകൃതിയിലോ ബൾബുകളുടെ ആകൃതിയിലോ ഉള്ള പടക്കമാണ് 'ഉള്ളി ബോംബ്'.   ചെറിയ തീപ്പൊരി ഉണ്ടായാല്‍ പോലും പെട്ടെന്നുള്ള ഫ്ലാഷും ചിലപ്പോൾ പുകയും പുറപ്പെടുവിക്കുന്ന തരത്തില്‍ ശക്തമായ ആഘാതം ഉണ്ടാക്കുന്നവയാണ് ഇത്തരം പടക്കങ്ങള്‍.  

Man dies in explosion:

Man dies in explosion. The incident took place on the day of Diwali in Andhra Pradesh's Elur district. The scooter exploded as soon as it fell into a pothole on the road.