TOPICS COVERED

നേതാവ് എന്ന നിലയിൽ പ്രിയങ്ക ഗാന്ധി വാധ്‌ര കഴിവ് തെളിയിക്കേണ്ടതുണ്ടെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി. വ്യക്തി ജയിച്ചാൽ പോര പാർട്ടി ജയിക്കണം. കോൺഗ്രസിന്റെ പ്രവർത്തന രീതികളിൽ വിയോജിപ്പുണ്ടെന്നും ശർമിഷ്ഠ മനോരമ ന്യൂസിനോട് പറഞ്ഞു.

വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക വിജയിക്കുമെന്നതിൽ ശർമിഷ്ഠ മുഖർജിക്ക് സംശയമേതുമില്ല. എന്നാൽ 10 വർഷത്തിലധിമായി കോൺഗ്രസ് അധികാരത്തിന് പുറത്താണ്. അതിനാൽ വ്യക്തി വിജയിച്ചിട്ട് കാര്യമില്ല സംഘടന വിജയിക്കണമെന്ന് ശർമിഷ്ഠ. 

പ്രിയങ്കയുടെ സാന്നിധ്യം പാർലമെൻറിന് മുതൽ കൂട്ടാകും. എന്നാൽ നേതാവ് എന്ന നിലയിൽ അവർ കഴിവ് തെളിയിക്കണം

സംഘടനാ പരമായി കോൺഗ്രസിൽ തിരുത്തലുകൾ അനിവാര്യമാണെന്ന് ശർമിഷ്ഠ. സജീവ രാഷ്ട്രീയത്തിലേയ്ക്ക് ഇനി ഇല്ല. പക്ഷെ കോൺഗ്രസിൻറെ പ്രാഥമിക അംഗത്വം ഉപേക്ഷിക്കില്ല.

ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചതിന്റെ പേരിൽ പ്രണബ് മുഖർജിയെ വിമർശിക്കുന്നവർ ആർഎസ്എസുകാരനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ച രാഹുൽ ഗാന്ധിയെ എന്തുകൊണ്ട് വിമർശിക്കുന്നില്ലെന്ന് ശർമിഷ്ഠ. രാഷ്ട്രീയത്തിൽ എതിരാളികളേ ഉള്ളൂ ശത്രുക്കളില്ലെന്നും പ്രണബ് മുഖർജിയുടെ ആർഎസ്എസ് ആസ്ഥാന സന്ദർശനത്തെ ന്യായീകരിച്ച് ശർമിഷ്ഠ പറഞ്ഞു.

ENGLISH SUMMARY:

Sharmishta Mukherjee says Priyanka Gandhi Vadra needs to prove her mettle as a leader