ഉന്നത വിദ്യാഭ്യാസത്തിന് ഈടില്ലാതെ മുഴുവന്‍ വായ്പയും ലഭ്യമാക്കുന്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. എട്ടുലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പലിശ ഇളവും നല്‍കും. പി.എം.വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.
വിദ്യാഭ്യാസ വകുപ്പിന്റെ NIRF റാങ്കില്‍ ആദ്യ നൂറില്‍ ഉള്‍പ്പെടുന്നതടക്കം രാജ്യത്തെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉന്നതപഠനത്തിനാണ് വായ്പാ ആനുകൂല്യം. പഠനത്തിനാവശ്യമായ മുഴുവന്‍ തുകയും ഈടില്ലാതെ വായ്പയായി ലഭിക്കും. വാര്‍ഷിക വരുമാനം എട്ടുലക്ഷത്തില്‍ താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് 10 ലക്ഷം രൂപവരെയുള്ള വായ്പയ്ക്ക് മൂന്നുശതമാനം പലിശയിളവുണ്ട്. ഈ തുക കേന്ദ്രസര്‍ക്കാരാണ് അടയ്ക്കുക. ഏഴരലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് 75 ശതമാനം ക്രെഡിറ്റ് ഗാരന്റിയും സര്‍ക്കാര്‍ നല്‍കും.നേരത്തെ നാലരലക്ഷം രൂപവരെയുള്ള വിദ്യാഭ്യാസ വായ്പകള്‍ക്ക് പൂര്‍ണ പലിശയിളവ് നല്‍കിയിരുന്നു. അതിന് പുറമെയാണ് പുതിയ പദ്ധതി. വര്‍ഷം ഒരുലക്ഷം വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം ലഭിക്കും.