എക്സില്‍ ഒരാള്‍ പങ്കുവെച്ച തന്റെ അവധി അപേക്ഷയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചൂടുള്ള ചര്‍ച്ച. രണ്ടോ മൂന്നോ വാക്കില്‍ തീരുന്ന ഈ അവധി അപേക്ഷ മതിയോ, അതോ കാര്യ കാരണങ്ങള്‍ സഹിതമുള്ള അവധി അപേക്ഷ തന്നെ വേണമോ എന്നെല്ലാമുള്ള ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.
'ഹായ് സിദ്ധാര്‍ഥ്, ഞാന്‍ 2024 നവംബര്‍ എട്ടിന് അവധിയിലായിരിക്കും, ബൈ'. ഇത്രമാത്രമാണ് അവധി അപേക്ഷയില്‍ പറയുന്നത്. സിദ്ധാര്‍ഥ് ഷാ എന്നയാളാണ് തന്റെ അവധി അപേക്ഷ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. എന്റെ ജെന്‍ ഇസഡ് ടീം അവരുടെ അവധികള്‍ എങ്ങനെയാണ് അംഗീകരിക്കുന്നത് എന്ന കുറിപ്പോടെയാണ് സിദ്ധാര്‍ഥ് തന്റെ അവധി അപേക്ഷ എക്സില്‍ ട്വീറ്റ് ചെയ്തത്.
ഒറ്റ ദിവസം കൊണ്ട് 21 ലക്ഷം പേരാണ് ഈ അവധി അപേക്ഷ കണ്ടത്. ഇത്തരമൊരു അവധി അപേക്ഷ മേലുദ്യോഗസ്ഥന് നല്കാന് എങ്ങനെ ധൈര്യം വന്നു എന്നാണ് പലരും സിദ്ധാര്‍ഥിനോട് ചോദിക്കുന്നത്. ഈ അവധി അപേക്ഷ പാസായി കിട്ടിയോ എന്ന ചോദ്യത്തിന് യെസ് എന്നാണ് കമന്റുകളില്‍ സിദ്ധാര്‍ഥ് നല്കുന്ന മറുപടി.