ഡല്‍ഹിയില്‍ വഴിയിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രി കാളയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
വീട്ടിൽ നിന്ന് പുറത്തിറങ്ങി തെരുവിലൂടെ നടന്നു പോകുന്നതിനിടെയാണ് കാളയുടെ ആക്രമണം ഉണ്ടായത്. കാള അവരെ നിലത്തേക്ക് തള്ളുകയും വലിച്ചിഴക്കുകയും ചെയ്തു. പെട്ടെന്ന് മനോധൈര്യം വീണ്ടെടുത്ത യുവതി കാളയുടെ കൊമ്പിലും വായയിലും പിടിച്ചു കാളയെ നിയന്ത്രണത്തിലാക്കി തടഞ്ഞുവച്ചു. ഒപ്പം സഹായത്തിനായി നിലവിളിച്ചു. പെട്ടെന്ന് ആളുകള്‍ ഓടിയെത്തി കമ്പുകളും മറ്റുമെടുത്ത് കാളയെ ഒാടിച്ചാണ് സ്ത്രീയെ സാഹസികമായി രക്ഷപ്പെടുത്തിയത്. പെട്ടെന്ന് വിരണ്ടോടി വന്ന കാള ചുമരിലേക്ക് തള്ളിയിട്ട് കുത്താൻ ശ്രമിക്കുകയായിരുന്നു. കാളയുടെ കൊമ്പില്‍ തലമുടി കുടങ്ങിയതോടെ വയോധികയെ കാള നിലത്തുകൂടി വലിച്ചിഴച്ചു. കാളയുടെ കൊമ്പുകളില്‍ പിടിച്ച് തൂങ്ങിക്കിടന്നതോടെ കാളയ്ക്ക് തുടർന്ന് ആക്രമിക്കാനായില്ല.
ഒരാൾ കാളയുടെ കൊമ്പ് പിടിക്കുകയും മറ്റൊരാൾ സ്ത്രീയെ അവിടെ നിന്ന് എഴുന്നേല്‍പ്പിക്കുകയുമായിരുന്നു. ആക്രമണത്തിൽ സ്ത്രീക്ക് പരിക്കേറ്റതുകൊണ്ട് സ്വയം നീങ്ങാനോ എഴുന്നേൽക്കാനോ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഒാടിക്കൂടിയവരിലൊരാള്‍ സഹായത്തിനെത്തിയത്. വഴിയില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന മൃഗങ്ങള്‍ നടത്തുന്ന ആക്രമണങ്ങൾ പലയിടത്തും വർധിച്ചു വരികയാണ്, ഡൽഹി പോലുള്ള പ്രധാന നഗരങ്ങളിലും ഈ പ്രശ്നം നിലനിൽക്കുന്നുണ്ട്.
സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുകയും, ഇത് കണ്ടവർ കാളകളെ നിയന്ത്രിക്കാനുള്ള നടപടികൾ ആവശ്യപ്പെടുകയും ചെയ്തു.