aligarh

അലിഗഡ് മുസ്ലീം സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവിയില്‍ തീരുമാനം പുതിയ ബെഞ്ചിനുവിട്ട് സുപ്രീം കോടതി.  ന്യൂനപക്ഷ പദവിയില്ലെന്ന 1967ലെ സുപ്രീം കോടതി വിധി ഭൂരിപക്ഷ വിധിയിലൂടെ കോടതി അസാധുവാക്കി.  സര്‍വകലാശാല ആരാണ് സ്ഥാപിച്ചത് എന്നതിനെ അടിസ്ഥാനമാക്കി പദവി നിര്‍ണയിക്കണമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.  ഏഴംഗ ഭരണഘടനാ ബെഞ്ചിലെ മുന്നു ജഡ്ജിമാര്‍ വിധിയോട് വിയോജിച്ചു.

അലിഗഡ് മുസ്ലീം സര്‍വകലാശാലയ്ക്ക് ന്യൂനപക്ഷ പദവിയുണ്ടോ എന്ന പതിറ്റാണ്ടുകള്‍ നീണ്ട തര്‍ക്കത്തില്‍ തീരുമാനത്തിനായി വീണ്ടും വ്യവഹാരം.  അലിഗഡ് സര്‍വകശാല നിയമം വഴി സ്ഥാപിതമായതില്‍ ന്യൂനപക്ഷ പദവി നല്‍കാനാവില്ലെന്ന് 1967ലെ അസീസ് ബാഷ കേസിലെ വിധി സുപ്രീം കോടതി അസാധുവാക്കി. എന്നാല്‍  സര്‍വകലാശാല സ്ഥാപിച്ചത് ന്യൂനപക്ഷ സമുദായാംഗമാണോ എന്നതിനെ അടിസ്ഥാനമാക്കി ന്യുനപക്ഷ പദവി തീരുമാനിക്കണം.  ഇക്കാര്യം വസ്തുതാപരമായി നിർണയിക്കാന്‍ കേസ് പുതിയ ബെഞ്ചിന് വിട്ടാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡുള്‍പ്പെടെ നാല് ജഡ്ജുമാരുടെ ഭൂരിപക്ഷ വിധി.   കേന്ദ്ര നിയമത്താന്‍ സര്‍വകലാശാലയുടെ ന്യൂനപക്ഷ സ്വഭാവം ഇല്ലാതാകില്ല, ന്യൂനപക്ഷ പദവിക്ക് സര്‍വകലാശാലയില്‍ ന്യൂനപക്ഷ സമുദായാംഗങ്ങളുടെ ഭരണനിര്‍വഹണം നിര്‍ബന്ധമില്ലെന്നും ഭൂരിപക്ഷ വിധിയില്‍ പറയുന്നു.   

ഏഴംഗ ബെഞ്ചിലെ മുന്നുപേര്‍ ഭിന്ന വിധികളെഴുതി.  അലിഗഡ് സര്‍വകലാശാലയ്ക്ക് ന്യൂനപക്ഷ പദവിയില്ല എന്നാണ് ജസ്റ്റിസ് ദിപാങ്കര്‍ ദത്ത വിധിച്ചു.  ന്യൂനപക്ഷ പദവി റദ്ദാക്കിയ 1967ലെ സുപ്രീം കോടതി വിധി ശരിവെച്ച ജസ്റ്റിസ് സൂര്യകാന്ത് ന്യൂനപക്ഷം സ്ഥാപിക്കുകയും ഭരിക്കുകയും ചെയ്താൽ മാത്രമേ ന്യൂനപക്ഷ പദവി അവകാശപ്പെടാനാകു എന്നും റെഗുലര്‍ ബെഞ്ച് തീരുമാനമെടുക്കട്ടേയെന്നും  വിശദീകരിച്ചു. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ മുഖ്യധാരയുടെ ഭാഗമാണെന്നും വിദ്യാഭ്യാസത്തിനായി പ്രത്യേകകേന്ദ്രം ആവശ്യമില്ലെന്നുമാണ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മയുടെ വിധി ന്യായം

ENGLISH SUMMARY:

In 1967, the Supreme Court had ruled that Aligarh Muslim University did not have minority status