willy-white

ലോക ബ്രഷിങ് ദിനത്തോട് അനുബന്ധിച്ച് രണ്ടുലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഒരുമിച്ച് ബ്രഷ് ചെയ്ത് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടി. ഇന്ത്യൻ ഡെന്റൽ അസോസിയേഷനും വില്ലി വൈറ്റ് ടൂത്ത് പേസ്റ്റുമായി സഹകരിച്ച് സംസ്ഥാനത്തെ സ്കൂളുകളില്‍ പാല്‍പുഞ്ചിരി എന്ന പേരില്‍ സംഘടിപ്പിച്ച അവബോധന പരിപാടിയിലാണ് റെക്കോര്‍ഡ്. സംസ്ഥാനത്തെ രണ്ടുലക്ഷം കുട്ടികളെ അണിനിരത്തിയുള്ള പരിപാടിയുടെ ഉദ്ഘാടനം ആദായനികുതി അഡിഷണല്‍ കമ്മിഷണര്‍ ജ്യോതിഷ് മോഹന്‍ നിര്‍വഹിച്ചു. ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.ടെറി തോമസ് ഇടത്തൊട്ടി അധ്യക്ഷനായ പരിപാടിയില്‍ വില്ലിവൈറ്റ് ടൂത്ത് പേസ്റ്റ് എം.ഡി ഡോ.ജിജു ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 
ENGLISH SUMMARY:

More than two lakh students brush their teeth together and make it to the Indian Book of Records