police-delhi

സിഗ്നല്‍ തെറ്റിയെത്തിയ കാറിടിച്ച് ഡല്‍ഹി പൊലീസിലെ മലയാളി എസ്.ഐയ്ക്ക് ഗുരുതര പരുക്ക്. കൊല്ലം കൊട്ടാരക്കര സ്വദേശി ഷംസുദ്ദീനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. ഒരാഴ്ചയായിട്ടും വാഹനത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചില്ല.

 

കഴിഞ്ഞ ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങവെയാണ് ഷംസുദീന്‍ സഞ്ചരിച്ചിരുന്ന ഇരു ചക്രവാഹനത്തില്‍ സിഗ്നല്‍ തെറ്റിച്ച് അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചത്. കാര്‍ നിര്‍ത്താതെ പോവുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഷംസുദീനെ തൊട്ടടുത്തുണ്ടായിരുന്ന പൊലീസ് വാഹനത്തില്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. 

അപകടം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും ഇടിച്ചിട്ട വാഹനം ഏതെന്ന് കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കാര്‍ നമ്പര്‍ വ്യക്തമല്ലെന്ന് പറയുന്നു. രാത്രിയായതിനാല്‍ സ്ഥലത്ത് അധികം ആളുകള്‍ ഉണ്ടായിരുന്നില്ല. ഇതുംവാഹനം തിരിച്ചറിയുന്നതില്‍ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

ENGLISH SUMMARY:

Police have not yet received information about the vehicle that hit the SI