jk

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ രണ്ട് വില്ലേജ് ഡിഫന്‍സ് ഗാര്‍‍ഡുകളെ കൊലപ്പെടുത്തിയ ഭീകരരുമായി ഏറ്റുമുട്ടി സുരക്ഷാസേന. ഒരു സൈനിക ഉദ്യോഗസ്ഥന് വീരമൃത്യു. മറ്റ് മൂന്ന് സൈനികര്‍ക്ക് പരുക്ക്. ശ്രീനഗറിലെ സബർവാനിലും ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടുകയാണ്.

 

കഴിഞ്ഞ വ്യാഴാഴ്ചയാണ് കിഷ്ത്വാറില്‍ ഗ്രാമങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്ന രണ്ട് വില്ലേജ് ഡിഫന്‍സ് ഗാര്‍ഡുകളെ ഭീകരര്‍ തട്ടിക്കൊട്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഈ ഭീകരര്‍ക്കായി കിഷ്‌ത്വാറിലെ കുന്ത്‌വാരയിലും കെശ്‌വാനിലും തിരച്ചില്‍ നടക്കവേയാണ് കെശ്‍വാന്‍ വനമേഖലയില്‍ രാവിലെ 11 മണിയോടെ ഭീകരരുമായി സേന നേര്‍ക്കുനേര്‍ വന്നത്. പിന്നാലെ രൂക്ഷമായ ഏറ്റുമുട്ടല്‍. രാവിലെ, ശ്രീനഗറിന്‍റെ പ്രാന്തപ്രദേശമായ സബർവാൻ പർവതനിരയിലെ വനമേഖലയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ വെടിവയ്‌പ്പുണ്ടായത്. സൈന്യവും, കരസേനയുടെ പാരാ കമാന്‍ഡോകളും  സിആര്‍എപിഎഫും ജമ്മു കശ്മീര്‍  പൊലീസും ഉള്‍പ്പെട്ട സംയുക്ത സംഘമാണ് ഭീകരരെ നേരിടുന്നത്. ബാരാമുള്ളയിലെ സോപ്പോറിലും ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്നലെ വൈകിട്ട് ഒരുഭീകരനെക്കൂടെ സോപ്പോറില്‍ സുരക്ഷാസേന വധിച്ചിരുന്നു

ENGLISH SUMMARY:

Encounter in Jammu and Kashmir one terrorist killed