manipur

TOPICS COVERED

മണിപ്പുരിൽ വീണ്ടും അശാന്തി പടരുന്നു. ഇംഫാൽ വെസ്റ്റിൽ കുക്കി സായുധ സംഘങ്ങൾ നടത്തിയ ആക്രമണത്തിൽ രണ്ട് മെയ്തെയ് വിഭാഗക്കാർക്ക് ഗുരുതര പരുക്ക്‌. ഇന്നലെ കുക്കി സായുധ വിഭാഗത്തിലെ പതിനൊന്നുപേരെ വധിച്ച ജിരിബാമിൽ അതീവ ജാഗ്രത തുടരുകയാണ്. 

വിവിധ കുക്കി ഗ്രൂപ്പുകൾ തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി വലിയ സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് കാങ്‌പോക്പി, ഇംഫാൽ വെസ്റ്റ് ജില്ലകളുടെ അതിർത്തി ഗ്രാമങ്ങളിൽ കുക്കികൾ വ്യാപക ആക്രമണം അഴിച്ചുവിട്ടത്. വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും തീയിട്ടു.  രണ്ടു മെയതെയ്കൾക്ക് പരുക്കേറ്റു. ഫുംലോവിന് സമീപം കുക്കികൾ റോക്കറ്റ് ആക്രമണവും നടത്തി.  കുക്കി സായുധ വിഭാഗത്തെ സിആർപിഎഫ് വധിച്ച ജിരിബാമിൽ. സംഘർഷാവസ്ഥയ്ക്ക് നേരിയ ശമനമുണ്ട്. സുരക്ഷാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ വ്യാപകമായി പട്രോളിങ്‌ നടത്തുന്നു. ജിരിബാമിൽ നിരോധനാജ്ഞ നീട്ടിയേക്കും. ഗ്രാമങ്ങൾക്ക് കാവൽ നിൽക്കുന്നവരെയാണ് സിആർപിഎഫ് വധിച്ചതെന്നും CRPFനെ മേഖലയിൽനിന്ന് പിൻവലിക്കണമെന്നും വിവിധ കുക്കി സംഘടനകൾ ആവശ്യപ്പെട്ടു. 

ENGLISH SUMMARY:

2 dead several injured as drone bombs in Manipur