മുനമ്പത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികൾക്ക് പിന്തുണയുമായി തിരുവനന്തപുരത്തെ കത്തോലിക്കാ സഭാ കൂട്ടായ്മയുടെ പ്രതിഷേധ സംഗമം. പ്രശ്നം പരിഹരിക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് ലത്തീന്‍ അതിരൂപത. നടക്കുന്നത് മതസൗഹാര്‍ദം തകര്‍ക്കുംവിധമുള്ള ഇടപെടലുകളെന്ന് ഡോ. തോമസ് ജെ. നെറ്റോ. മുനമ്പത്ത് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ഒരു ജനതയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണിത്. ഉപതിരഞ്ഞെടുപ്പിന്റെ പേരില്‍ വിഷയത്തില്‍ ഇടപെടാന്‍ വൈകുന്നു. നീണ്ടുപോയാല്‍ തല്‍പരകക്ഷികള്‍ക്ക് അവസരമാകുമെന്നും ഡോ. തോമസ് ജെ. നെറ്റോ. വിഡിയോ റിപ്പോര്‍ട്ട് കാണാം.