ഭാര്യയെ ബലാല്‍സംഗം ചെയ്ത യുവാവിന് 10 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച്. ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി വിധി. പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാല്‍സംഗമാണെന്ന് ബോംബെ ഹൈക്കോടതി വിധിച്ചിട്ടുളളതിനാല്‍ കേസില്‍ യുവാവിന്‍റെ ശിക്ഷ കോടതി ശരിവെക്കുകയായിരുന്നു.
18 വയസില്‍ താഴെയുളള പെണ്‍കുട്ടിയുമായി ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് അവള്‍ വിവാഹിതയാണോ അല്ലയോ എന്ന് പരിഗണിക്കാതെ തന്നെ ബലാല്‍സംഗമാണെന്ന് ജസ്റ്റിസ് ജി എ സനപ് വ്യക്തമാക്കി. 2019ലാണ് യുവതി ഭര്‍ത്താവിനെതിരെ ബലാല്‍സംഗ പരാതി നല്‍കിയത്. അന്ന് അറസ്റ്റാലായ പ്രതി പരാതിക്കാരി തന്‍റെ ഭാര്യയാണെന്നും നടന്നത് ഉഭയസമ്മതപ്രകാരമുളള ലൈംഗികബന്ധമാണെന്ന് വാദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസുമായി യുവതി മുന്നോട്ടുപോകുകായിരുന്നു.
പരാതിക്കാരിയായ യുവതി മഹാരാഷ്ട്ര വാര്‍ധ സ്വദേശിനിയാണ്. അയല്‍വാസിയായ യുവാവുമായുണ്ടായ പ്രണയബന്ധമാണ് വിവാഹത്തില്‍ കലാശിച്ചത്. പലതവണ പിറകെ നടന്ന് പ്രണയാഭ്യര്‍ഥന നടത്തിയാണ് തന്നെ ലൈംഗികബന്ധത്തിലേക്ക് പ്രതി നയിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ നിര്‍ബന്ധപൂര്‍വ്വം യുവാവ് വിവാഹത്തിന് തയ്യാറാകുകയായിരുന്നു. വിവാഹശേഷം പ്രതിയുടെ സ്വഭാവം മാറിയെന്നും തന്നെ മാരകമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടി.
കുട്ടിയുടെ പിതൃത്വവും യുവാവ് നിഷേധിച്ചതോടെയാണ് യുവതി ഭര്‍ത്താനെതിരെ ബലാല്‍സംഗ പരാതിയുമായി രംഗത്തെത്തിയത്. പരാതി നിരീക്ഷിച്ച കോടതി പ്രതിക്ക് കീഴ്ക്കോടതി വിധിച്ച ശിക്ഷ ശരിവെച്ചു. പരാതിയില്‍ പറയുന്ന പ്രകാരം ബലാല്‍സംഗം ചെയ്തെന്ന് പറയുന്ന സമയത്ത് പരാതിക്കാരി തന്‍റെ ഭാര്യയായിരുന്നെന്ന് പ്രതി വാദിച്ചെങ്കിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായുളള ഉഭയസമ്മതപ്രകാരമുളള ലൈംഗികബന്ധം ബലാല്‍സംഗമായി തന്നെ കണക്കാക്കുമെന്നും വലിയ കുറ്റകൃത്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കുട്ടിയുടെ ഡിഎന്‍എ ടെസ്റ്റ് റിപ്പോര്‍ട്ട് പരിശോധിച്ച ബെഞ്ച് കുട്ടിയുടെ പിതാവ് പ്രതി തന്നെയാണെന്നും സ്ഥിരീകരിച്ചു.