എ.ആര്‍ റഹ്മാനും ഭാര്യ സൈറയും വേർപിരിയുന്നു. ബന്ധം വേർപെടുത്താൻ തീരുമാനിച്ചതായി ഭാര്യ സൈറ പ്രസ്താവനയിലൂടെ അറിയിച്ചു. രണ്ടുപേരും തമ്മിലുള്ള വൈകാരിക സംഘർഷങ്ങൾ പരിഹരിക്കാൻ ആകുന്നില്ല. പരസ്പര സ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നു പോയെന്ന് സൈറ. ഇവർക്ക് വേണ്ടി അഭിഭാഷകയാണ് വിവരങ്ങൾ പങ്കുവച്ചത്. 29 വർഷം നീണ്ട ദാമ്പത്യ ജീവിതത്തിന് ഒടുവിലാണ് ഇരുവരും വേർപിരിയുന്നത്. ഏറെ വിഷമത്തോടെ എടുത്ത തീരുമാനമാണ് എന്നും ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ അധ്യായത്തിലൂടെ ആണ് കടന്ന് പോകുന്നത് എന്നും സൈറ. ഈ അവസരത്തിൽ സ്വകാര്യത മാനിക്കണം എന്നും അവർ അഭ്യർഥിച്ചു.