ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വരുന്നത്. പണത്തിനായി സുഹൃത്തിനെക്കൊണ്ട് ഭാര്യയെ ബലാത്സംഗം ചെയ്യിപ്പിച്ചശേഷം അതിന്റെ വിഡിയോ പകര്‍ത്തി ഭാര്യയെ ഭീഷണിപ്പെടുത്തിയ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്നാണ് ഇയാള്‍ ഭാര്യയെ ഭീഷണിപ്പെടുത്തിയിരുന്നത്. ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ രണ്ട് ലക്ഷം രൂപ നല്‍കണമെന്നായിരുന്നു ആവശ്യം.
ആഗ്രയിലെ സീതാനഗര്‍ എന്ന സ്ഥലത്തെ യുവതിയാണ് ഭര്‍ത്താവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വന്ന ഭര്‍ത്താവ് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞു, ശേഷം പുറത്ത് നിന്ന് വാങ്ങിയ ഭക്ഷണം എല്ലാവരും ഒരുമിച്ചിരുന്ന് കഴിച്ചിട്ട് ഉറങ്ങാന്‍ പോയെന്നും യുവതി പറയുന്നു. രാവിലെ എഴുന്നേറ്റപ്പോള്‍ ചിലകാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് പറഞ്ഞ ഭര്‍ത്താവ് 5000 രൂപ ആവശ്യപ്പെട്ടു. അപ്പോള്‍ തന്നെ താന്‍ പണം നല്‍കിയെന്നും യുവതി പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് ഫോണില്‍ തന്നെ വിളിച്ച് രണ്ട് ലക്ഷം രൂപ ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. പണം തന്നില്ലെങ്കില്‍ അയാള്‍ പകര്‍ത്തിയ ബലാത്സംഗ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. എന്ത് വീഡിയോയാണ് എന്ന് ചോദിച്ചപ്പോള്‍ അയാള്‍ തനിക്ക് ആ ദൃശ്യങ്ങള്‍ അയച്ചുതന്നുവെന്ന് യുവതി പറഞ്ഞു. മദ്യം നല്കി മയക്കിയ ശേഷം സുഹൃത്തിനെക്കൊണ്ട് തന്നെ ബലാത്സംഗം ചെയ്യിപ്പിക്കുന്ന വിഡിയോയായിരുന്നു അതെന്ന് യുവതി പറഞ്ഞു. തന്റെ കൈയ്യില്‍ പണമില്ലെന്നും വീഡിയോ വൈറലാക്കരുതെന്ന് ഭര്‍ത്താവിനോട് താന്‍ കരഞ്ഞുപറഞ്ഞുവെന്നും യുവതി പറഞ്ഞു.