രാജ്യത്ത് കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ റദ്ദാക്കിയത് കാല്‍ ലക്ഷം ആഭ്യന്തര വിമാന സര്‍വീസുകള്‍. രാജ്യസഭയില്‍ പി.പി സുനീര്‍ എം.പിക്ക് വ്യോമയാന സഹമന്ത്രി നല്‍കിയ മറുപടിയിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍.
വിമാന സര്‍വീസുകള്‍ മുടങ്ങുന്നതും യാത്രക്കാര്‍ പ്രതിഷേധിക്കുന്നതുമെല്ലാം ഇന്ത്യയില്‍ പതിവാണ്. യാത്രക്കാരെ ദുരിതത്തിലാകുന്ന അനാസ്ഥയുടെ വ്യാപ്തി വ്യക്തമാക്കുന്നു കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ തന്നെ കണക്ക്. 2022 ജനുവരി മുതല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ വരെ രാജ്യത്തെ വിവിധയിടങ്ങളില്‍നിന്നുള്ള 25,727 ആഭ്യന്തര വിമാനങ്ങള്‍ സര്‍വീസുകളാണ് റദ്ദാക്കിയത്. അപ്രതീക്ഷിത യാത്രാമുടക്കം ബാധിച്ചത് 10,67,717 യാത്രക്കാരെ. സര്‍വീസുകള്‍ റദ്ദാക്കിയതിന് വിമാനകമ്പനികള്‍ക്കെതിരെ എന്തു നടപടിയെടുത്തു എന്ന ചോദ്യത്തിന് മന്ത്രാലയം മറുപടി നല്‍കിയിട്ടില്ല.
കാലവസ്ഥാ, സാങ്കേതിക പ്രശ്നങ്ങളൊഴിച്ചാല്‍ പലപ്പോഴും അവ്യക്തമായ കാരണങ്ങള്‍ പറഞ്ഞാണ് വിമാനങ്ങള്‍ റദ്ദാക്കുന്നത്. കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്ന ഇന്‍ഡിഗോ എയര്‍ലൈനിന്‍റെ വിമാനങ്ങളാണ് റദ്ദാക്കിയതിലേറെയും. മൂന്നുവര്‍ഷത്തിനിടെ ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് നല്‍കിയ നഷ്ടപരിഹാരം 18,000 രൂപ മാത്രമാണെന്നും വ്യോമയാന സഹമന്ത്രി മുരളീധര്‍ മോഹോള്‍ നല്‍കിയ മറുപടിയില്‍ വിശദീകരിക്കുന്നു. മറ്റു വിമാനങ്ങളില്‍ പകരം യാത്രയൊരുക്കിയത് ഒഴികെയുള്ള കണക്കാകാം ഇത്. സ്വകാര്യവത്കരണത്തിനുശേഷം എയര്‍ ഇന്ത്യയുടെ റദ്ദാക്കല്‍ നിരക്ക് രണ്ടിരട്ടിയായി