ഡിവൈഡറിലിടിച്ച സ്കൂട്ടര്‍ നിയന്ത്രണം വിട്ട് പിക്കപ്പ് വാനിലിടിച്ചുണ്ടായ അപകടം സൈബറിടത്ത് വൈറലാകുന്നു. അപകടത്തിന്‍റെ സിസിടിവി ദൃശ്യം ഇതിനോടകം കണ്ടത് 4 കോടിയിലധികം ആളുകളാണ്.
സംഭവം നടന്ന സ്ഥലം ഏതെന്ന് വീഡിയോയില്‍ കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. തിരക്കുള്ള റോഡിലാണ് സംഭവം നടക്കുന്നത്. അമിതവേഗതയിലെത്തിയ സ്കൂട്ടര്‍ ഡിവൈഡറിലിടിച്ച് സ്കൂട്ടര്‍ പറന്നുചെന്ന് പിക്കപ്പ് വാനിലേക്ക് ഇടിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണിുന്നത്. ഇന്‍സ്റ്റഗ്രാമില്‍ നവാസ് ഡിബിവൈ എന്ന പേജിന്‍ നിന്നും പോസ്റ്റ് ചെയ്ത വീഡിയോ 2 ദിവസം കൊണ്ട് 4 കോടി 30ലക്ഷത്തിലധികം കാഴ്ചക്കാരാണ് കണ്ടത്.
ഉയര്‍ന്നുപൊങ്ങിയ സ്കൂട്ടറില്‍ നിന്നും പിടിവിട്ട് യാത്രക്കാരന്‍ പിക്കപ്പ് വാനിന്‍റെ ബോണറ്റിലേക്ക് വീഴുകയും സ്കൂട്ടര്‍ മുന്‍വശത്ത് ഇടിച്ചുവീഴുന്നതും വീഡിയോയില്‍ വ്യക്തമാണ്. വലിയ അപകടമുണ്ടായെങ്കിലും ബോണറ്റിലേക്ക് വീണ യാത്രികന്‍ സുരക്ഷിതനായി എഴുന്നേറ്റ് നടക്കുന്നതും വീഡിയോയില്‍ കാണാം.
പിക്കപ്പ് കൃത്യസമയത്ത് ബ്രേക്ക് ചെയ്തതുകൊണ്ടും മറ്റ് വാഹനങ്ങളിലേക്ക് യാത്രക്കാരന്‍ വീഴാതിരുന്നതുകൊണ്ടും പരുക്കുകളില്ലാതെ രക്ഷപെട്ടു. എഴുന്നേറ്റ ശേഷം യാത്രക്കാരന്‍ റോഡിലേക്ക് നടക്കുകയും പിക്കപ്പ് ഡ്രൈവറോട് സംസാരിക്കുകയും ചെയ്യുന്നുണ്ട്. സേഫ് ലാന്‍ഡിങ് എന്നും സ്കൂട്ടിയില്‍ പറക്കാനാകുമെന്നും ഉള്‍പ്പെടെ നിരവധി കമെന്‍റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. പിക്കപ്പ് ഡ്രൈവറുടെ മനസാന്നിധ്യത്തെയും ചിലര്‍ പ്രശംസിക്കുന്നുണ്ട്.