ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കെടുതികളിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 13 പേര്‍ മരിച്ചു. തിരുവണ്ണാമലൈയിൽ ഉരുൾപൊട്ടലിൽ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. കുട്ടികൾ അടക്കം 7 പേർ കുടുങ്ങികിടക്കുന്നതായി സംശയം. രക്ഷാപ്രവർത്തനത്തിന് ആയി എന്‍ഡിആര്‍എഫ് സംഘം സ്ഥലത്ത് എത്തി.
കൃഷ്ണഗിരി ജില്ലയില്‍ മഴ ശക്തമാണ്. ഊത്താങ്കര സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ ഒലിച്ചുപോയി. പോച്ചമ്പള്ളി പൊലീസ് സ്റ്റേഷന്‍ മുങ്ങി. സംസ്ഥാനത്തെ റെഡ്, ഓറഞ്ച് അലർട്ടുകൾ പിന്‍വലിച്ചു. ചെന്നൈ, കോയമ്പത്തൂർ അടക്കം 10 ജില്ലകളിൽ യെലോ അലർട്ടാണ്.
ചെന്നൈ - നാഗർകോവിൽ വന്ദേഭാരത് അടക്കം 10 ട്രെയിൻ റദ്ദാക്കി. 10 ട്രെയിനുകൾ വഴിതിരിച്ചു വിട്ടു. വിഴുപ്പുറത്ത് ട്രാക്കിൽ വെള്ളം കയറി. വിക്രവാണ്ടിക്കും മുണ്ടിയാംപക്കത്തിനും ഇടയിൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചു. പുതുചേരി വിഴുപുരം കടലൂരിന്റെ ചിലഭാഗങ്ങള്‍ എന്നിവ വെള്ളപ്പൊക്കത്തിന്‍റെ പിടിയിലാണ് . പുതുച്ചേരിയിൽ സ്കൂളുകളിലും കോളജുകളിലും ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു . 9 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.