വഖഫ് സ്വത്തുക്കളുടെ പട്ടികയിൽ ഉള്ള സംരക്ഷിത സ്മാരകങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. 250 സംരക്ഷിത സ്മാരകങ്ങൾ വഖഫ് സ്വത്തുക്കളായി റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡൽഹിയിലെ ഹോസ്കാസ് മസ്ജിദ്, ഫിറോഷാകോട് ല ജമാമസ്ജിദ്, ആർ കെ പുരം ഛോട്ടി ഗുംതി മക്ബറ തുടങ്ങിയവ ഈ പട്ടികയിൽപ്പെടുന്നു. പല സ്മാരകങ്ങളെയും ഏകപക്ഷീയമായി വഖഫ് സ്വത്തായി പ്രഖ്യാപിച്ചു എന്നുമാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കണ്ടെത്തൽ.
ഇവ തിരിച്ചുപിടിക്കാൻ സംയുക്ത പാർലമെന്ററി സമിതിക്ക് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കത്ത് നൽകും. സെപ്റ്റംബറിൽ 120 സംരക്ഷിത സ്മാരകങ്ങളുടെ വിവരങ്ങൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംയുക്ത പാർലമെൻററി സമിതിയെ അറിയിച്ചിരുന്നു. ഇതിനുശേഷം നടന്ന വിശദമായ സർവേയിലാണ് 250 ആയി എണ്ണം വർധിച്ചത്.