സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചെന്നൈ–കൊച്ചി സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി. ചെന്നൈയില്‍ നിന്ന് ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍ കണ്ടെത്തിയതോടെ അടിയന്തരമായി നിലത്തിറക്കി. 147 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 6.30യ്ക്ക് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് 8.15 ഓടെ കൊച്ചിയില്‍ എത്തേണ്ട വിമാനമായിരുന്നു. വൈകീട്ടത്തെയോ നാളെത്തേയോ വിമാനത്തില്‍ പോകാന്‍ കഴിയുന്നവര്‍ക്ക് ടിക്കറ്റ് നല്‍കുമെന്നും ബാക്കിയുള്ളവര്‍ക്ക് പണം തിരിച്ചുനല്‍കുമെന്നും കമ്പനി അറിയിച്ചു.

ENGLISH SUMMARY:

SpiceJet flight from Chennai to Kochi made an emergency return to Chennai airport due to a sudden technical glitch mid-air