റഷ്യൻ പ്രസിഡന്റിന്‍റെ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ് പുരസ്കാരം ലഭിച്ച ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ പരിശുദ്ധ കാതോലിക്ക ബാവയ്ക്ക് ഡൽഹിയിൽ സ്വീകരണം. കേന്ദ്രമന്ത്രി ജോർജ് കുര്യൻ ,പ്രിയങ്ക ഗാന്ധി എം.പി ,ഇന്ത്യയിലെ റഷ്യൻ അംബാസഡർ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. ഇന്ന് റഷ്യൻ എംബസിയിൽ നടക്കുന്ന ചടങ്ങിൽ ബാവയ്ക്ക് പുരസ്ക്കാരം സമ്മാനിക്കും.
ആധ്യാത്മിക മേഖലയിൽ നടത്തുന്ന ഇടപെടലും ഇന്ത്യ - റഷ്യ ബന്ധം മെച്ചപ്പെടുത്താൻ നടത്തിയ ശ്രമങ്ങളും പരിഗണിച്ചാണ് പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതിയൻ കാതോലിക്ക ബാവയ്ക്ക് റഷ്യൻ പ്രസിഡന്‍റിന്‍റെ ഉന്നത ബഹുമതിയായ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ് സമ്മാനിക്കുന്നത്. ബാവയുടെ പ്രവർത്തനങ്ങൾക്ക് ആശംസയറിയിച്ച പ്രിയങ്ക ഗാന്ധി, മതസൗഹാർദമാണ് ഇന്ത്യയുടെ ഏറ്റവും വലിയ മഹത്വമെന്ന് പറഞ്ഞു ക്രിസ്ത്യാനിയായതിൽ അഭിമാനിക്കുന്നുവെന്ന് മന്ത്രി ജോർജ് കുര്യൻ . റഷ്യൻ സർക്കാരിന്‍റെ ആശംസകളറിയിച്ച് ഇന്ത്യയിലെ അംബാസഡർ ഡെനിസ് അലപ്പോവ് സ്വീകരണത്തിൽ പങ്കെടുത്തു.
പുരസ്കാരം ദൈവത്തിന് സമർപ്പിക്കുന്നുവെന്ന് പരിശുദ്ധ ബാവ പറഞ്ഞു കെ സി വേണുഗോപാലും ഇ.ടി മുഹമ്മദ് ബഷീറുമടക്കം കേരളത്തിൽ നിന്നുള്ള ലോക് സഭ ,രാജ്യസഭ എം .പിമാരും രാഷ്ട്രീയ - സാമുഹ്യ രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു.