പഞ്ചാബ് – ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ കര്‍ഷക മാര്‍ച്ചിനിടെ ഇന്നും വന്‍ സംഘര്‍ഷം. ഹരിയാന പൊലീസിന്‍റെ കണ്ണീര്‍വാതക പ്രയോഗത്തില്‍ 17 കര്‍ഷകര്‍ക്ക് പരുക്കേറ്റു. രാസവസ്തുക്കളടങ്ങിയ ജലമാണ് കര്‍ഷകര്‍ക്കുനേരെ പ്രയോഗിച്ചതെന്നും ഒരാളുടെ കാഴ്ച ശക്തി നഷ്ടമായെന്നും കര്‍ഷകര്‍ ആരോപിച്ചു. എന്നാല്‍, ആരോപണം പൊലീസ് നിഷേധിച്ചു. ഇന്നത്തെ ദില്ലി ചലോ മാര്‍ച്ച് കര്‍ഷകര്‍ നിര്‍ത്തിവച്ചു.
മറ്റന്നാള്‍ മുതല്‍ പ്രതിഷേധം ശക്തമാക്കും. തിങ്കളാഴ്ച പഞ്ചാബിന് പുറത്ത് ട്രാക്ടര്‍ മാര്‍ച്ച് നടത്തുമെന്ന് കര്‍ഷക സംഘടനാ നേതാവ് സര്‍വന്‍ സിങ് പാന്ദേര്‍ പറഞ്ഞു. ബുധനാഴ്ച പഞ്ചാബില്‍ ട്രെയിനുകള്‍ തടയും. പാര്‍ലമെന്‍റില്‍ കര്‍ഷകര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ ആരുമില്ലെന്നും പാന്ദേര്‍ വിമര്‍ശിച്ചു. കര്‍ഷകര്‍ക്ക് പിന്തുണയുമായി ഗുസ്തി താരവും കോണ്‍ഗ്രസ് നേതാവുമായ ബജ്റംഗ് പൂനിയ ശംഭുവിലെത്തി.