നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ വിവാദത്തില്‍ കുടുംബം ഹൈക്കോടതിയിലേക്ക്. കല്ലറ പൊളിക്കണമെന്ന ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. 41 ദിവസത്തെ പൂജ മുടങ്ങാതെ ചെയ്യാന്‍ കഴിയണെന്നും കുടുംബം ഹര്‍ജിയില്‍ പറയുന്നു. പൊളിക്കല്‍ നടപടിയുമായി പൊലീസ് മുന്നോട്ട് പോകുന്നത് വിശ്വാസത്തെ വ്രണപ്പെടുത്താനാണെന്ന് മകന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇന്‍സുലിനടക്കമുള്ള മരുന്നുകള്‍ കഴിച്ചത് അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരമായിരുന്നുവെന്നും ഭാര്യ മനോരമന്യൂസിനോട് പ്രതികരിച്ചിരുന്നു.