ഒരു രാജ്യം ഒരുതിരഞ്ഞെടുപ്പ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ ആണ് ബില്‍ മേശപ്പുറത്തുവച്ചത്. കോണ്‍ഗ്രസ് ഉള്‍പ്പെടെ ഇന്ത്യ മുന്നണി കക്ഷികള്‍ ബില്‍ അവതരണത്തെ ശക്തമായി എതിര്‍ത്തു. ബില്‍ ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്ന് എന്‍.കെ.പ്രേമചന്ദ്രനും ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന് ഇ.ടി. മുഹമ്മദ് ബഷീറും പറഞ്ഞു. അതേസമയം ടി.ഡി.പിയും ശിവസേന ഷിന്‍ഡേ വിഭാഗവും ഉള്‍പ്പെടെ എന്‍.ഡി.എ സഖ്യകക്ഷികള്‍ ബില്ലിനെ പിന്തുണച്ചു. ബില്‍ ജെ.പി.സിക്ക് വിടാമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ നിലപാടെടുത്തു.