കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേന അഞ്ചുഭീകരരെ വധിച്ചു. ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഏറ്റുമുട്ടലുണ്ടായത്. സേനയ്ക്കു നേരെ ഭീകരർ വെടിവയ്ക്കുകയായിരുന്നു. രണ്ട് സൈനികര്‍ക്ക് പരുക്കേറ്റു. കദ്ദര്‍ ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടല്‍. ജമ്മു കശ്മീർ പൊലീസും ഓപ്പറേഷനിൽ പങ്കെടുത്തു.