ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടുന്നതിനുള്ള പ്രമേയം കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ് വാൾ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. സമിതിയിലെ 21 ലോക്സഭാംഗങ്ങളെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. രാജ്യസഭയിൽനിന്ന് 10 അംഗങ്ങളും ഉണ്ടാകും. അതേസമയം ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കർ പരാമർശം ഉയർത്തി പാർലമെന്‍റിനകത്തും പുറത്തും ഇന്നും പ്രതിപക്ഷം ശക്തമായി പ്രതിഷേധിക്കും.