ബെംഗളൂരുവില്‍ കാറിനു മുകളിലേക്ക് കണ്ടെയ്നര്‍ ലോറി മറിഞ്ഞു വ്യവസായിയും രണ്ടു കുട്ടികളുമടക്കം ഒരു കുടുംബത്തിലെ ആറുപേര്‍ക്ക് ദാരുണാന്ത്യം. ബെംഗളുരു നഗരത്തിനു സമീപമുള്ള നെലമംഗലയിലാണു നടുക്കുന്ന അപകടമുണ്ടായത്. ബെംഗളുരു–തുമുകുരു ദേശീയപാതയില്‍ ഒരേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന കാറിനു മുകളിലേക്ക് സമീപ ട്രാക്കിലുണ്ടായിരുന്ന ലോറി നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ക്രിസ്മസ്–പുതുവല്‍സര അവധിയാഘോഷത്തിനായി പുറപ്പെട്ട വിജയനഗര സ്വദേശി ചന്ദ്ര യാഗപ്പ ഗോലയും കുടുംബവുമാണ് അപകടത്തില്‍ മരിച്ചത്