കട്ടപ്പനയിലെ നിക്ഷേപകന്‍ സാബുവിന്‍റെ ആത്മഹത്യ അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചു. കട്ടപ്പന, തങ്കമണി സിഐമാരുടെ നേതൃത്വത്തിലുള്ള ഒന്‍പതംഗസംഘം അന്വേഷിക്കും. പൊലീസ് സ്റ്റേഷന് മുന്നില്‍ വിവിധ സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു . ഇതിനിടെ സാബുവിന്‍റെ മൃതദേഹം പള്ളിയില്‍ സംസ്കരിച്ചു
Read Also: ബാങ്കില്‍ നിന്ന് ഇനി കിട്ടാനുള്ളത് 14 ലക്ഷം; ട്രാപ്പില്‍പെട്ടെന്ന് സാബു പറഞ്ഞു: ഭാര്യ
സാബുവിന്റെ ആത്മഹത്യയ്ക്ക് കാരണം സിപിഎം മുൻ ഏരിയ സെക്രട്ടറിയുടെ ഭീഷണിയും ബാങ്ക് ജീവനക്കാരിൽ നിന്നേറ്റ അപമാനവുമെന്നാണ് കുടുംബത്തിന്റെ ആരോപണം. ബാങ്ക് മുന്‍ പ്രഡിഡന്‍റ് കൂടിയായ സി.പി.എം നേതാവ് സാബുവിനെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നു. അതേസമയം കുറ്റാരോപിതരെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എമ്മിന്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കുറ്റക്കാർക്കെതിരെ പൊലീസ് നടപടിയെടുക്കാട്ടേയെന്ന നിലപാടിലാണ് സിപിഎം .
സാബുവിനെ മരണത്തിലേക്ക് നയിച്ചവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.