TOPICS COVERED

ഇടി തുടങ്ങിയിട്ട് പിന്നെ നിര്‍ത്തിയില്ലാ ഇടിയോടിടി, പറഞ്ഞ് വരുന്നത് മധുര സെൻട്രൽ ജയിലിലെ തടവുകാരന്റെ ചെറുമകളെ വശീകരിച്ചു കടത്തി കൊണ്ടുപോകാൻ ശ്രമിച്ച അസി.ജയിലറുടെ കാര്യമാണ്. അസി.ജയിലർ ബാലഗുരുസ്വാമിയിനെയാണ് കയ്യിലിരുപ്പ് കാരണം വീട്ടുകാര്‍ പഞ്ഞിക്കിട്ടത്. 

സംഭവം ഇങ്ങനെ, അപ്പൂപ്പനെ കാണാന്‍ സ്ഥിരം ജയിലിലെത്തിയ പെൺകുട്ടിയുമായുള്ള പരിചയം മുതലെടുത്ത് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ബാലഗുരുസ്വാമി ക്ഷണിച്ചിരുന്നു. ഇക്കാര്യം വീട്ടിൽ അറിയിച്ചതോടെ പെൺകുട്ടിക്കൊപ്പം വന്ന സ്ത്രീകൾ അടക്കമുള്ളവരാണ് വഴിയിലിട്ട് ബാലഗുരുവിനെ തല്ലിയത്. പെണ്‍കുട്ടിയെ വശീകരിക്കുന്നോടാ, തട്ടികൊണ്ട് പോകുമോ, എന്ന് ചോദിച്ചായിരുന്നു തല്ല്. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ട് പൊലീസിനെ വിളിക്കുകയായിരുന്നു. 

ENGLISH SUMMARY:

An Assistant Jailor attached to the central prison in Madurai is facing charges of sexual abuse.Initially, the issue was taken to the knowledge of Karimedu police.But since the victim was a girl, Madurai South All Women police were said to have filed a Pocso case against Balagurusamy, the assistant jailor, sources said on Saturday