TOPICS COVERED

വിവരങ്ങൾ കൃത്യതയോടെ ലഭിക്കാൻ ഓൺലൈനിൽ എങ്ങനെ തിരയാം? അതിനുള്ള മാർഗങ്ങൾ നമ്മുടെ വിരൽത്തുമ്പിൽ തന്നെയുണ്ട്. നമുക്ക് വേണ്ട വിവരങ്ങളെന്തോ അവ കൃത്യതയോടെ ഓൺലൈനിൽ ലഭിക്കാനുള്ള എളുപ്പവഴികളെക്കുറിച്ച് മലയാള മനോരമ എക്സിക്യുട്ടിവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു നിങ്ങളോട് സംസാരിക്കുന്നു.

ഡേറ്റാലീ‍ഡ്സും മീഡിയവൈസും ഗൂഗിൾ ന്യൂസ് ഇനിഷ്യേറ്റീവിന്റെ സഹായത്തോടെ നടത്തുന്ന ഫാക്ട്ശാല അംബാസഡർ പ്രോഗാമിന്റെ വിഡിയോ പരമ്പരയുടെ ഭാഗമായ പുതിയ വിഡിയോയാണിത്. ജനങ്ങളെ ഡിജിറ്റൽ മീഡിയ സാക്ഷരതയിലൂടെ വ്യാജവാർത്തകൾ തിരിച്ചറിയാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പോയിന്റർ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ച സംവിധാനമാണ് മീഡിയവൈസ്. ഇന്റർനെറ്റിലും സമൂഹമാധ്യമങ്ങളിലും വ്യാജവാർത്തകൾ തിരിച്ചറിയാനുള്ള എളുപ്പവഴികളും പരിശീലനവും ഞങ്ങൾ നിങ്ങൾക്ക് സൗജന്യമായി നൽകുന്നു. ഇതിനായി https://www.poynter.org/mediawise/ സന്ദർശിക്കാം.

ഗൂഗിൾ ന്യൂസ് ഇനിഷ്യേറ്റീവിന്റെ സഹായത്തോടെ ഡേറ്റാലീഡ്സ് നടത്തുന്ന സംയോജിത വാർത്താ, വിവരസാക്ഷരതാ പദ്ധതിയാണ് ഫാക്ട്ശാല മീഡിയ സാക്ഷരത നെറ്റ്‌വർക്ക്. പട്ടണങ്ങൾ, ഗ്രാമീണ മേഖലകൾ എന്നിവിടങ്ങളിലെ യുവാക്കളും വിദ്യാർഥികളും ഉൾപ്പെടെയുള്ളവരെ ഓൺലൈനിലെ വിവരങ്ങൾ വിമർശനബുദ്ധിയോടെ വിലയിരുത്താനും വ്യാജ വിവരങ്ങൾ കണ്ടെത്താനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന 250ലേറെ മാധ്യമപ്രവർത്തകർ, മീഡിയ അധ്യാപകർ, വസ്തുതാ പരിശോധകർ, സന്നദ്ധപ്രവർത്തകർ, കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾ തുടങ്ങിയവരുടെ കൂട്ടായ്മയാണിത്. ഫാക്ട്ശാല അംബാസഡർ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാൻ: https://factshala.com/ambassador-programme/

ENGLISH SUMMARY:

A better online search is right at your fingertips. In this segment, you will learn easy steps to get the online search results you want! Malayala Manorama’s Jayant Mammen Mathew will walk you through steps you can take to get better and more informative online search results.