pink-slime-network-factshala

TOPICS COVERED

വ്യാജ ഓൺലൈൻ പ്രസിദ്ധീകരണങ്ങൾ കൂണുകൾ പോലെ മുളയ്ക്കുന്ന ഇക്കാലത്ത് യഥാർഥ വാർത്ത വെബ്സൈറ്റുകൾ തിരിച്ചറിയേണ്ടത് അനിവാര്യമായിരിക്കുന്നു. വ്യാജ വാർത്താ വെബ്സൈറ്റുകളുടെ വലയത്തിൽ, അവ വ്യാജമാണെന്നറിയാതെ തന്നെ നിങ്ങൾ വീണുപോയേക്കാം. സമൂഹമാധ്യമങ്ങളില്‍ നിങ്ങൾ കാണുന്ന ‘ഞെട്ടിക്കുന്ന’ തലക്കെട്ടുകളും മറ്റും പങ്കുവയ്ക്കാൻ നിങ്ങളെ അവർ പ്രലോഭിപ്പിക്കും. വ്യാജ വാർത്താ വെബ്സൈറ്റുകളെ കണ്ടെത്താൻ അതിന്റെ ഉള്ളടക്കവും അവ പങ്കുവയ്ക്കുന്ന സൂചനകളും സഹായിക്കുമെന്ന് മലയാള മനോരമ എക്സിക്യുട്ടിവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു പറയുന്നു.

ഡേറ്റാലീ‍ഡ്സും മീഡിയവൈസും ഗൂഗിൾ ന്യൂസ് ഇനിഷ്യേറ്റീവിന്റെ സഹായത്തോടെ നടത്തുന്ന ഫാക്ട്ശാല അംബാസഡർ പ്രോഗാമിന്റെ വിഡിയോ പരമ്പരയുടെ ഭാഗമായ പുതിയ വിഡിയോയാണിത്. ജനങ്ങളെ ഡിജിറ്റൽ മീഡിയ സാക്ഷരതയിലൂടെ വ്യാജവാർത്തകൾ തിരിച്ചറിയാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പോയിന്റർ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ച സംവിധാനമാണ് മീഡിയവൈസ്. ഇന്റർനെറ്റിലും സമൂഹമാധ്യമങ്ങളിലും വ്യാജവാർത്തകൾ തിരിച്ചറിയാനുള്ള എളുപ്പവഴികളും പരിശീലനവും നിങ്ങൾക്ക് സൗജന്യമായി നൽകുന്നു. ഇതിനായി https://www.poynter.org/mediawise/ സന്ദർശിക്കാം.

ഗൂഗിൾ ന്യൂസ് ഇനിഷ്യേറ്റീവിന്റെ സഹായത്തോടെ ഡേറ്റാലീഡ്സ് നടത്തുന്ന സംയോജിത വാർത്താ, വിവര സാക്ഷരതാ പദ്ധതിയാണ് ഫാക്ട്ശാല മീഡിയ സാക്ഷരത നെറ്റ്‌വർക്ക്. പട്ടണങ്ങൾ, ഗ്രാമീണ മേഖലകൾ എന്നിവിടങ്ങളിലെ യുവാക്കളും വിദ്യാർഥികളും ഉൾപ്പെടെയുള്ളവരെ ഓൺലൈനിലെ വിവരങ്ങൾ വിമർശനബുദ്ധിയോടെ വിലയിരുത്താനും വ്യാജ വിവരങ്ങൾ കണ്ടെത്താനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന 250ലേറെ മാധ്യമപ്രവർത്തകർ, മീഡിയ അധ്യാപകർ, വസ്തുതാ പരിശോധകർ, സന്നദ്ധ പ്രവർത്തകർ, കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾ തുടങ്ങിയവരുടെ കൂട്ടായ്മയാണിത്. ഫാക്ട്ശാല അംബാസഡർ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാൻ: https://factshala.com/ambassador-programme/

ENGLISH SUMMARY:

Online pink slime publications are on the rise, it is essential to identify real news outlet