തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ബയോ മെഡിക്കൽ മാലിന്യം തള്ളിയതിൽ ദേശീയ ഹരിത ട്രൈബ്യൂണല്‍ റിപ്പോര്‍ട്ട് തേടി. ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുത്ത് ജനുവരി 2 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം. മാലിന്യം ചെക്പോസ്റ്റ് കടക്കുന്നതെങ്ങനെയെന്ന് തമിഴ്നാടിനോട് ട്രൈബ്യൂണല്‍. പരിസ്ഥിതി പ്രശ്നത്തെ അന്തര്‍ സംസ്ഥാന തര്‍ക്കമാക്കരുതെന്നും നിര്‍ദേശം.
സംഭവത്തില്‍ നേരത്തെ ഹൈക്കോടതിയും ഇടപെട്ടിരുന്നു. വിഷയത്തിൽ തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറിയോട് ജനുവരി 10നകം റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ചാണ് പ്രത്യേക സിറ്റിങ് നടത്തി വിഷയം പരിഗണിച്ചത്.
തിരുനെൽവേലിയിലെ ഗ്രാമങ്ങളില്‍ കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യം തള്ളിയത് വലിയ വിവാദമായിരുന്നു. വിഷയം പരിഗണിച്ച ദേശീയ ഹരിത ട്രിബ്യൂണൽ മാലിന്യം തിരികെ കൊണ്ടുപോകാൻ നിർദേശം നൽകിയതോടെ തിരുനെൽവേലി ജില്ലയിലെ 6 ഇടങ്ങളിലായി തള്ളിയ മാലിന്യം കേരളത്തിൽ തിരികെ എത്തിക്കുകയും ചെയ്തു.