nadda-cbci

ക്രിസ്മസ് ദിനത്തിൽ CBCI ആസ്ഥാനം സന്ദർശിച്ച് BJP ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ. ആർച്ച് ബിഷപ്പുമായി നഡ്ഡ കൂടിക്കാഴ്ച നടത്തി. ക്രിസ്ത്യൻ സമൂഹത്തിന്‍റെ ആശങ്കകൾ പങ്കുവച്ചെന്ന് ആർച്ച് ബിഷപ്പ് പ്രതികരിച്ചു. മണിപ്പൂര്‍ വിഷയം നേരത്തെ ഉന്നയിച്ചതിനാല്‍ പ്രത്യേകം സംസാരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. 

കാരൾ ഗാനങ്ങളോടെയായിരുന്നു വരവേൽപ്. അടച്ചിട്ട മുറിയിൽ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയുമായി ചർച്ച നടത്തി. തുടർന്ന് ബിഷപ്പ് ഹൗസിൽ ആർച്ച് ബിഷപ്പ് അനിൽ ജോസഫ് കൂട്ടായുമായി കൂടിക്കാഴ്ച. ക്രിസ്ത്യൻ സമൂഹത്തിന്‍റെ ആശങ്കകളെല്ലാം പങ്കുവച്ചെന്നും, നഡ്ഡ പരിഹാരം ഉറപ്പു നൽകിയെന്നും ആർച്ച് ബിഷപ്പ്

 

CBCI ആസ്ഥാനത്തെ സ്ക്രേഡ് ഹാർട്ട് കത്തീഡ്രലിലും നഡ്ഡ സന്ദർശനം നടത്തി. സർക്കാർ എല്ലാവർക്കും ഒപ്പമെന്ന് പ്രതികരണം. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്നുണ്ടായ വിവാദത്തോട് CBCI നേതൃത്വം പ്രതികരിച്ചില്ല

ENGLISH SUMMARY:

BJP national president J.P. Nadda visited the CBCI headquarters on Christmas day