സിബിസിഐയുടെ ക്രിസ്മസ് വിരുന്നില്‍ ക്ഷണിച്ചത് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയെയാണ് ബിജെപി പ്രതിധിയെ അല്ലെന്ന് സിബിസിഐ. ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി എത്തിയത് അംഗീകാരമാണെന്നും പ്രധാനമന്ത്രിയുടേത് പോസിറ്റീവ് മറുപടിയാണെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത്. അതേസമയം, പ്രധാനമന്ത്രി വിരുന്നിനെത്തിയതിനെ വിമര്‍ശിച്ച മാര്‍ മിലിത്തിയോസിന് മറുപടിയില്ലെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ക്രിസ്മസ് വിരുന്ന് നാടകമെന്നായിരുന്നു മാര്‍ മിലിത്തിയോസിന്‍റെ വിമര്‍ശനം. അവിടെ മെത്രാന്‍മാരെ വന്ദിക്കുകയും ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുകയുമാണെന്നും തൃശൂര്‍ ഭദ്രാസന മെത്രോപ്പൊലീത്തയായ മാര്‍ മിലിത്തിയോസ് പറഞ്ഞു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോയെന്നും അദ്ദേഹം പരിഹസിച്ചു. അതേസമയം, ഇത് ഓര്‍ത്തഡോക്സ് സഭയുടെ പ്രസ്താവന അല്ലെന്നും മിലിത്തിയോസിന്‍റെ സ്വന്തം അഭിപ്രായമാണെന്നുമായിരുന്നു സഭയുടെ വിശദീകരണം.