TOPICS COVERED

മൻമോഹൻ സിങ്ങിന്‍റെ സംസ്കാരവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ആരോപണങ്ങൾ കടുപ്പിച്ച് കോൺഗ്രസ്. ലൈവ് നൽകാൻ അനുമതി നൽകിയ ദൂരദർശൻ കൂടുതൽ സമയവും കാണിച്ചത് പ്രധാനമന്ത്രിയെയും അമിത് ഷായെയും. അമിത് ഷായുടെ വാഹനവ്യൂഹം വിലാപയാത്ര തടസ്സപ്പെടുത്തി. ദേശീയ പതാക കൈമാറുമ്പോഴും സല്യൂട്ട് നൽകുമ്പോഴും പ്രധാനമന്ത്രി അടക്കമുള്ളവർ എഴുന്നേറ്റില്ലെന്നും കോൺഗ്രസ് ആരോപിച്ചു.

രാജ് ഘട്ടിന് സമീപം പ്രത്യേക സ്ഥലം നിഷേധിച്ചിടത്ത് ആരംഭിച്ച്  സംസ്‌കാര ചടങ്ങുകൾ അവസാനിക്കും വരെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനോട് സർക്കാർ സ്വീകരിച്ചത് അനാദരവിൻ്റെയും കെടുകാര്യസ്ഥതയുടെയും ഞെട്ടിക്കുന്ന പ്രകടനമായിരുന്നു എന്നാണ്  കോൺഗ്രസ് ആരോപണം. ഓരോ നിമിഷവും അക്കമിട്ട് നിരത്തുന്നു  കോൺഗ്രസ് .  സംസ്കാരം രാജ്യം കാണുന്നതിന് തടയിട്ടു. ലൈവിന് അനുമതി ദൂരദർശന് മാത്രമാണ് നൽകിയത്.  കുടുംബാംഗങ്ങളെക്കാൾ കൂടുതൽ കാണിച്ചത് മോദിയെയും അമിത് ഷായെയും.  കുടുംബത്തിന് നൽകിയത് മൂന്നു കസേരകൾ മാത്രം.  അമിത് ഷായുടെ വാഹനവ്യൂഹം വിലാപയാത്ര തടസ്സപ്പെടുത്തി. ബന്ധുക്കൾ നിഗം ബോധ് ഘാട്ടി ലെത്താൻ ബുദ്ധിമുട്ടി ഇടുങ്ങിയ ഇടത്തിൽ ഒരുക്കിയ ചിതക്കരികിലേക്ക് എത്താൻ കുടുംബാംഗങ്ങൾ വിഷമിച്ചു. ദേശീയ പതാക കൈമാറുമ്പോഴും സല്യൂട്ട് നൽകുമ്പോഴും പ്രധാനമന്ത്രിയും മന്ത്രിമാരും എഴുന്നേറ്റില്ല. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്ക് അർഹമായ ബഹുമാനം നൽകിയില്ല. ഭൂട്ടാൻ രാജാവ് നിന്നപ്പോഴും  പ്രധാനമന്ത്രി  ഇരിക്കുകയായിരുന്നു. പൊതുജനങ്ങളെ മാറ്റി നിർത്തി. അങ്ങനെ നീളുന്നു കോൺഗ്രസിന്റെ ആരോപണങ്ങൾ. മൻമോഹൻ സിംഗിനെ അപമാനിക്കുന്നത് രാജ്യം ക്ഷമിക്കില്ലെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു. വിഷയത്തിൽ JP നദ്ദ അടക്കമുള്ള കേന്ദ്രമന്ത്രിമാരും ബിജെപിയും മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചിരിക്കുകയാണെന്നും കെ സി വേണുഗോപാൽ എക്സിൽ കുറിച്ചു. കോൺഗ്രസിനൊപ്പം സിഖ് സംഘടനകളും ശക്തമായ പ്രതിഷേധമുയർത്തിയിട്ടുണ്ട്. 

ENGLISH SUMMARY:

The Congress has intensified allegations against the government regarding the funeral arrangements of Manmohan Singh.